അർജുൻനാഥ് പാപ്പിനിശ്ശേരി 1അപ്പൻ സമ്മാനിച്ച റേഡിയോയ്ക്ക് ഇന്ന് പത്തു വയസ് തികയുന്നു.അപ്പൻ ഉണ്ടാകുന്ന ആ മധുരമേറിയ ചായയ്ക്ക് ഇന്നും ആവിശ്യക്കാർ ഏറെയാണ്. നാലുമൂലയ്ക്കുളിൽ ഒതുങ്ങിയ ആ ആത്മാവിന് ഇന്നും ആ ചായയുടെ മണമാണ്.ആറി തണുത്ത ഇന്നത്തെ...
കവിതയുടെ തെരുവ് 15 കുരീപ്പുഴ ശ്രീകുമാര്‍ ഈ തെരുവ് കുറിക്കുമ്പോള്‍ ഗായിക നഞ്ചിയമ്മ ഇംഗ്ലണ്ടിലാണ്. ലിപിരഹിതമായ ഗോത്രഭാഷയിലുണ്ടായ അതിമനോഹരമായ പാട്ടാണ് അവരെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിയും ലോകത്തിന്നുതന്നെ പ്രിയപ്പെട്ടവളുമാക്കിയത്. തെരുവിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ്...
രാജന് സി എച്ച് 1ഊർമ്മിള പ്രവാസികളുടെ ഭാര്യമാർക്കുചരിത്രത്തിലിടമുണ്ടാവുമെങ്കിൽആദ്യത്തെയാൾ ഊർമ്മിളയാകുമോ?ഭർത്തക്കന്മാരെ കൺചിമ്മാതെകാത്തിരുന്ന ഭാര്യമാരിൽആദ്യഭാര്യ?ഉത്തരവാദിത്തങ്ങളുടെഭാരമേറിയ ഉത്തരങ്ങളെതളരാതെ താങ്ങി നിർത്തേണ്ടവൾ?ലോകം വീടോളം ചുരുങ്ങിപ്പോയവൾ?കാലം ഉത്തരവാദിത്തങ്ങളുടെ ചുമലായവൾ?കരയാനുള്ള കണ്ണീരിൽപ്പോലുംഅളവ് സൂക്ഷിക്കേണ്ടവൾ?ഓർമ്മകളുടെ ആകാശങ്ങൾക്കുചിറക് തുന്നിയവൾ?എപ്പോഴും തന്നിലേ നോക്കിനടക്കേണ്ടവൾ?പ്രവാസികളുടെ ഭാര്യമാരോളംഭാര്യമാരായ ഒരു ഭാര്യയുമില്ല.അവരുടെ പേരാകുന്നുഊർമ്മിള....
അനിറ്റ മേരി മുബൈയിലെ രാത്രി കാലങ്ങളിൽ ഹിജടകൾ എന്തിനാണ് അവിടെ അങ്ങനെ നിൽക്കുന്നതെന്ന് ചോദിച്ച പവിക്ക് അമ്മയുടെയും അച്ഛന്റെയും അടുക്കൽ നിന്ന് നല്ല ശാസനയാണ് കിട്ടിയത്. ഇന്ന് നിന്റെ പിറന്നാൾ ആയത് കൊണ്ടാണ് നിന്റെ ആഗ്രഹപ്രകാരം...
ഉദയ പയ്യന്നൂര്‍ വീടുവരച്ചു തീർത്തൊരുവൾമുടിവാരിക്കെട്ടിമുറ്റമടിക്കാൻ പോയി. ഉച്ചയ്ക്ക് കൂട്ടാൻവച്ചു കഴിച്ചമത്തിമുള്ളൊന്ന്കാക്കകൊത്തിനടുമുറ്റത്തിട്ടിട്ടുണ്ട്. മത്തിവെട്ടുമ്പോൾചത്ത മീനിന്റെതുറിച്ച കണ്ണു നോക്കിഒത്തിരിനേരമിരുന്നതാണ്. നിലാവുള്ള രാത്രിയില്ചന്ദ്രനും ചിലപ്പോളങ്ങനെയാണ്പറയാനൊത്തിരി കരുതിവച്ച്ഒന്നും പറയാതെനോക്കി നിൽക്കും. മാറ്റമില്ലാതെ തുടരുന്നഗതികെട്ട കുത്തിയിരിപ്പ് മടുത്ത്കണ്ണുതുറന്നു സ്വപ്നം കാണുകയാവണം. പറമ്പിലെ മൂലയില്അടിച്ചു...
പാട്ടുപെട്ടി 12 ബി മധുസൂദനൻ നായർ ഭൂമിയേയും മനുഷ്യനേയും സ്നേഹിച്ചു മതിവരാതെ മൺമറഞ്ഞ കവിയാണ് വയലാർ രാമവർമ്മ. ഭൂമിയുടെ മനോഹാരിതയും അതിന്റെ വിശുദ്ധിയും പലഗാനങ്ങളിലൂടെ അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.”തുലാഭാരം “എന്ന ചിത്രത്തിലെ “പ്രഭാത ഗോപുര വാതിൽ...
സതീഷ് കളത്തിൽ മലയാളിയുടെ ലിംഗസമത്വം; ‘മണ്ണാൻ മജിസ്ട്രേറ്റായാലും’മലർക്കുട ചൂടേണ്ടതില്ലെന്നുമനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കുംമലയാളിക്കുംവേണം ലിംഗസമത്വം…! മുലമാറാപ്പ്: മറയില്ലാത്ത അടിയാത്തികളുടെമുഴുത്ത മാറിൽ കോർത്തുക്കിടന്നമടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്തമുരടൻ കണ്ണുകളെ കൊത്തിയിട്ടമലയാളി വീരാംഗനകൾ കൽക്കുളത്ത്മേൽശീല പരതിയിന്നു നടക്കുമ്പോൾ‘മുലമാറാപ്പ്’ പുതിയ ആകാശം...
രേഖ ആർ താങ്കൾ കവിത തീണ്ടിയവളെഒരിക്കലും പ്രണയിക്കരുത്അവളുടെ രോമകൂപങ്ങളിൽ നിന്ന് പോലുംരക്തം പൊടിയുന്നുണ്ടാവും പതഞ്ഞുയരുന്ന പ്രണയവീഞ്ഞ്മൊത്തിക്കുടിച്ചുന്മാദിയാകുമ്പോഴുംഅവൾ സ്വയമറിയാതെ ഉരുകും പ്രണയത്തിലിറ്റുന്നതേൻമധുരം പോരെന്നവൾവിലപിച്ചു കൊണ്ടേയിരിക്കും സ്വപ്നാകാശത്തിലലഞ്ഞു നടന്ന്ഇരുണ്ടമേഘങ്ങളെനെഞ്ചേറ്റും നിലാവായി പടർന്നുനിറയാൻവെളുത്തവാവുകൾകാത്തിരിക്കില്ല നീ പോലുമറിയാതെനിന്റെ ഹൃദയതാളത്തിലവൾകവിതചമയ്ക്കും ഉടഞ്ഞുപോയ വളപ്പൊട്ടുകൾഉരുക്കിച്ചേർക്കാൻസ്നേഹച്ചൂടിനായിവാശിപിടിക്കും...
കവിത തിന്തകത്തോം 12 വി.ജയദേവ് സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ...
ഇന്ദിരാ ബാലൻ ചില കുത്തിവരകൾകണ്ണെടുക്കാതെനോക്കിയിരിക്കുമ്പോൾകാണാം, കൺകെട്ട് വിദ്യ പോലെഒരു സുന്ദരനോസുന്ദരിയോ ആകുന്നത്.അനായാസമായിട്ടകോറലുകൾ എത്ര ഭംഗിയുള്ളമുടിയായിനീണ്ടു ചുരുണ്ടു പരിണമിയ്ക്കുന്നുകരിവണ്ടുകളെപ്പോലെ….മുഖമോ ചന്ദ്രബിംബസമാനമാംകണ്ണുകൾ മീനിനെ പോലെനീല ജലാശയത്തിൽതുടിച്ചാർക്കുന്നത് കാണാം.എള്ളിൻ പൂ പോലുള്ള മൂക്കും,തെച്ചിപ്പഴം പോലുള്ള ചുണ്ടുകളും,മുല്ലമൊട്ടു പോലുള്ള പല്ലുകളും,വെൺശംഖൊത്ത കഴുത്തും.കാൽപ്പനിക...