കവിത
ഓണ്‍ലൈന്‍ ഡെലിവറി

Published
1 year agoon
By
Littnow .com
നേരംവെളുത്തനേരത്ത്,
തലയില്‍ ഹെല്‍മറ്റും,
ചുമലില്‍ ആധുനികഭാണ്ഡപ്പെട്ടിയും
ചുമന്നുകൊണ്ട്,
ഏതോഅന്യഗ്രഹ
ജീവിയെപ്പോലൊരുപയ്യന്‍
ഗെയിറ്റില്‍തട്ടുന്നു
ഓണ്‍ലൈന്‍ഡെലിവറിക്കായി.
ഉറക്കത്തിനാലസ്യം
വിട്ടൊഴിയാതൊരുപെണ്‍കുട്ടി
കോട്ടുവായിട്ട്
വാതില്‍തുറന്നെത്തുന്നൂ
ഫോണില്‍ ഓടിടിഷേര്‍ചെയ്യുന്നു
ഭദ്രമായ്‌പൊതിഞ്ഞ
വര്‍ണ്ണഭംഗിയാര്‍ന്നപാഴ്‌സല്‍
വാങ്ങി തിരികെനടക്കവെ,
മറ്റൊരു ഗെയിറ്റിനെലക്ഷ്യമാക്കി
പറന്നകലുന്നൊരു
തുമ്പിയെപ്പോലവന്‍
പ്രഭാതംമുതല്‍ പ്രദോഷംവരെ
ഇതൊരുപതിവുകാഴ്ചമാത്രം.
വിവരസാങ്കേതികവിദ്യകള്‍
ശാസ്ത്ര പുരോഗതികള്‍
ഉച്ചസ്ഥായിയില്‍എത്തിനില്‍ക്കെ.
ആകാശത്തിനുചോടെ
എന്തും ഓണ്‍ലൈനായിവാങ്ങി
ഷോകേസ്‌നിറക്കുന്നൂ
നാലുചുമരുകള്‍ക്കുള്ളില്‍
ലോകത്തെഒതുക്കുന്നൂ
നാംമലയാളികള്‍.
ഷോപ്പിംഗ് മാളില്‍
വേണ്ടതോ,വേണ്ടാത്തതോ
വാങ്ങിക്കൂട്ടുന്ന നാം
മറന്നുപോകുന്നു
പഴയ നാട്ടുപീഠികയും
കടലാസില്‍പൊതിഞ്ഞ
ആണിവെല്ലവും,നാണക്കട്ടയും
കൊതിയോടെ
വാങ്ങി തിന്നകാലം
പീഠികക്കോലായിലെ
പത്രപാരായണവും
രാഷ്ട്രീയം പറച്ചിലും
സൌഹൃദത്തിന്റെ
കലപിലകൂട്ടലും
ഒക്കെയുംമറന്നുനാം
നാട്ടുവര്‍ത്തമാനങ്ങളും
നാട്ടുവഴികളും
നടവരമ്പും.
പുരോഗതിയുടെ നാള്‍വഴികളില്‍
മേനിനടിക്കുംമ്പൊഴും
ഓര്‍ക്കാറില്ല നാം
മലയാളത്തനിമയും
നാട്ടു സംസ്‌കാരങ്ങളും.
–ഹരിദാസ്.
കടമ്പേരി

You may like

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
രാജീവ് മാധവൻ
അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.
കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.
അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.
അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.
വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.
അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.
ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.
അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.
അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.
എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
രേഷ്മ ജഗൻ
അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.
ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.
നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,
ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .
പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.
ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.
സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.
പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!
ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..
അല്ലെങ്കിൽ
മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

You must be logged in to post a comment Login