സാരംഗ് രഘുനാഥ് പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…ഒരു പഴയ ലൂണ...
15/02/2019 2.00 pm. രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും വയലിലും...
അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ? കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! ( അതിഥികൾ,...
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽ അങ്ങനെ അല്ലന്നുമാത്രവുമല്ല...
അർജുൻനാഥ് പാപ്പിനിശ്ശേരി അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ...
ജിത്തു നായർ ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്ആരൊക്കെയോ ഇല്ലാgതെ പോയവർഅശരണരായലയുന്ന മരുഭൂവിൽമണലിൽ കാലടികൾ പോലും പതിയില്ല… പിൻവാങ്ങാൻ കഴിയാതെഅടരുവാൻ കഴിയാതെമനസ്സൊട്ടി പോയ പഴംപാട്ടുകളിൽപാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്.. ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെഅകന്നു പോയ വെളിച്ചം തിരികെവന്നെങ്കിലെന്നോർത്ത്ആർത്തിയോടെ കൊതിക്കുന്നവരുണ്ട്.. അറ്റ് പോയ കിനാവുകളേക്കാൾചേർത്തു...
ഹരിത ദാസ് വര: സാജോ പനയംകോട് ഓർമയുടെ അവസാനനാളവുംഅണയുന്നതിനു മുൻപ്,മറവിയുടെ അരക്കില്ലത്തിൽഉരുകിതീരും മുൻപ്,സഖീ…. നിന്നോടൊരു വാക്ക്!നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയുംവേരു പടരുമീ കാൽപാദങ്ങളുംനമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളുംഇഴ തുന്നുമീ ചുളിവുകളുംമായുകില്ല മറയ്ക്കുകില്ലനീ എനിക്കാരായിരുന്നുവെന്ന്നമ്മൾ എന്തായിരുന്നുവെന്ന്.ഇരുൾവീണിടുന്നോരെൻ സ്മൃതിമണ്ഡലത്തിൽ നിൻഓർമകളെ...
കഥ. ശ്രുതി വൈ ആർ വര: സാജോ പനയംകോട് എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെരാ ത്രി കളി ൽ...
ഫമിത വര: സാജോ പനയംകോട് സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ...
അർജുൻനാഥ് പാപ്പിനിശ്ശേരി ശുദ്ധതയുള്ള എഴുത്ത്, സത്യസന്ധത, നിർഭയത്വം, പ്രയോഗരീതി, പ്രമേയം ഈ സവിശേഷതകളോട് കൂടിയുള്ള എഴുത്താണ് പുതുതലമുറയുടെ എഴുത്തുകാരൻ. കെ. എസ്. രതീഷിന്റെ തന്തക്കിണർ എന്ന ഈ പുസ്തകത്തിൽ ഉള്ള കഥകളുടെ പ്രത്യേകത.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലും...