കവിത3 years ago
പോയറ്റ് ലുറേറ്റ്
എസ്.ജോസഫ് പാറക്കൂട്ടത്തിനിടയിലെ കുഴിയിൽവെള്ളമുണ്ട് പാത്രവുമായി വെള്ളം കോരാൻ വരുന്നഗ്രാമീണയായ പെൺകുട്ടി വിശറി ഇലകളാൽഅവൾക്കു തണലേകി ഒരു പുന്നമരം പാത്രത്തിന്റെ , വെള്ളം കോരിയെടുക്കുന്നതിന്റെചെറിയ ശബ്ദം ആരോ നടന്നു വരുന്ന കാലൊച്ച അവളുടെ വാ പൊത്തപ്പെട്ടുഅവൾ വാരിയെടുക്കപ്പെട്ടുഅവളുടെ ചിതറിയ ശരീരംപാറക്കെട്ടിൽ കിടന്നുണങ്ങി പുന്നമരത്തിലൊളിച്ചിരുന്ന ഞാനീ കാര്യങ്ങൾ കണ്ടിരുന്നു...