കവിത1 year ago
കാവൽ
പന്ത്രണ്ടാം വയസ്സിൽ, മകൻ നാടുവിട്ടതിൽപ്പിന്നെയാണ് ഉമ്മറപ്പടിമേൽ രാത്രി മുഴുക്കെയും ഒരു വിളക്ക് അണയാതെ കത്തിയത്! വീട്ടിലെല്ലാരുമുണ്ടിട്ടും ഉണ്ണാതെ, ഒരു പിടിച്ചോറ് ഒട്ടിയവയറിന്നായി കാത്തുകെട്ടിക്കിടന്നത്! എല്ലാരുമുറങ്ങിയിട്ടും രണ്ടു കണ്ണുകൾ മാത്രം നക്ഷത്രങ്ങൾക്കൊപ്പം കാവലായിരുന്നത്! എല്ലാരുമിറക്കിവെച്ചിട്ടും ഒരിക്കലും മടുക്കാതെ...